CLOSE

കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയേണ്ടത് നാം ഓരോരുത്തരുടെയും കടമ; ബാലാവകാശ കമ്മീഷന്‍

വെള്ളരിക്കുണ്ട് :സമൂഹത്തില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും അവരെ കൈപിടിച്ച് സമൂഹത്തിലെ ഉന്നത സ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ജീവിതത്തിലെ പ്രധാന ദൗത്യം എന്നും സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം അഡ്വ. പി. പി. ശ്യാമളാ ദേവി പറഞ്ഞു.

കാസര്‍കോട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും ബളാല്‍ ഗ്രാമ പഞ്ചായത്തും കേരള റിപ്പോര്‍ട്ടേഴ്സ് &മീഡിയ പേഴ്‌സണ്‍ യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മറ്റിയുമായി സഹകരിച്ചു വെള്ളരിക്കുണ്ടില്‍ നടത്തിയ ബോധവത്ക്കരണ സെമിനാര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികള്‍ നമ്മുടെ തലമുറകള്‍ ആണെന്ന് അഭിമാനത്തോടെ പറയുന്ന നാം ഓരോരുത്തരും അവര്‍ നേരിടുന്ന അതിക്രമങ്ങള്‍കണ്ടില്ലെന്ന് നടിക്കരുത്. കുട്ടികളെ സംരക്ഷിക്കാന്‍ ബാധ്യത ഉള്ളവര്‍ തന്നെ അവരെപല രീതികളില്‍ പീഡിപ്പിക്ക പെടുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യം മാറ്റിയെടുക്കണമെന്നും അതിന് മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ് എന്നും ശ്യാമളാ ദേവി പറഞ്ഞു.

ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. രാധാനി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്.
ചൈല്‍ഡ് വെല്‍ഫെയര്‍ ജില്ലാ കമ്മറ്റി അംഗം അഡ്വ. പി. പി. മണിയമ്മ. ജുവനൈല്‍ ജസ്റ്റിസ് അംഗം അഡ്വ. ബി. മോഹന്‍ കുമാര്‍. ചൈല്‍ഡ് വെല്‍ഫെയര്‍ ജില്ലാ കമ്മറ്റി അംഗം അഡ്വ . പി. രജിത. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ കമ്മറ്റി അംഗം അഡ്വ. എ. കെ. പ്രിയ. ചൈല്‍ഡ് ലൈന്‍ ജില്ലാ കോഡിനേറ്റര്‍ അനീഷ് ജോസ്. കെ. ആര്‍. എം. യു. ജില്ലാ കമ്മറ്റി പ്രസിഡന്റ് ടി. കെ. നാരായണന്‍. എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം അഡ്വ. എം. ആര്‍. ശിവ പ്രസാദ് സ്വാഗതവും. പഞ്ചായത്ത് സെക്കട്ടറി കെ. റാഷിദ് നന്ദിയും പറഞ്ഞു.
കുട്ടികളും നിയമങ്ങളും എന്ന വിഷയത്തില്‍ അഡ്വ. പി. പി. ശ്യാമള ദേവിയും ശിശു സൗഹൃദ പഞ്ചായത്ത് എന്ന വിഷയത്തില്‍ ബാലാവകാശ കമീഷന്‍ അംഗം സി. വിജയകുമാറും. ശിശു സംരക്ഷണ സംവിധാനങ്ങളും നടപടി ക്രമങ്ങളും എന്ന വിഷയത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി. എ. ബിന്ദുവും ക്ലാസ് എടുത്തു.
അംഗണ വാടി ടീച്ചര്‍ മാര്‍. ആശാ വര്‍ക്കര്‍ മാര്‍. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍. ബളാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാര്‍ തുടങ്ങി നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *