CLOSE

ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ജവഹര്‍ ബാല്‍ മഞ്ച് മുളിയാര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ‘വോട്ട് തേടി പാട്ട് വണ്ടി’ കലാജാഥയ്ക്ക് തുടക്കമായി

രാജപുരം: ജവഹര്‍ ബാല്‍ മഞ്ച് മുളിയാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ‘വോട്ട് തേടി പാട്ട് വണ്ടി’ കലാജാഥക്ക് തുടക്കമായി .കാലജാഥയുടെ ഉദ്ഘടാനം ബന്തടുക്കയില്‍ വെച്ച് ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര നിര്‍വ്വഹിച്ചു.തുടര്‍ന്ന് സംസ്ഥാന കോര്‍ഡിറ്റേര്‍ വി.വി.നിഷാന്ത് ജാഥ നായകന്‍ ജവഹര്‍ ബാല്‍ മഞ്ച് മുളിയാര്‍ ബ്ലോക്ക് ചെയര്‍മാന്‍ നിഷാന്ത് പ്ലാവിലായക്ക് പതാക കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ബാലരാമന്‍ നമ്പ്യാര്‍, മണ്ഡലം പ്രസിഡണ്ട് സാബു ഏബ്രാഹാം, വൈസ് പ്രസിഡണ്ട് നിലകണ്ഠന്‍ നായര്‍, അമല്‍ കാനത്തൂര്‍, വൈഷ്ണവ് ബേഡകം, കിഞ്ചുഷ സുകേഷ്, ശബരിനാഥ്, ശശി ആലത്തുംകടവ്, പ്രദിപ് പള്ളക്കാട് എന്നിവര്‍ സംസാരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *