CLOSE

കോവിഡ് വ്യാപനം ശക്തമായ സഹചര്യത്തില്‍ കോടോംബേളൂര്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗം ചേര്‍ന്നു

രാജപുരം: കോവിഡ് – 19 വ്യാപനം -രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോടോം ബേളൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെയും നിയമപാലകരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. എല്ലാ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
പത്ത് വയസിന് താഴെയുള്ളവരും, അറുപത് വയസ്സിന് മുകളിലുളളവരും അനാവശ്യമായി പുറത്തിറങ്ങി നടക്കരുത്.
ആരാധനാലയങ്ങളിലെ പരിപാടികള്‍, പൊതു ചടങ്ങുകള്‍, വിവാഹം, ഗ്യഹ പ്രവേശം തുടങ്ങിയവ പഞ്ചായത്തധികൃതരുടെയും, ആരോഗ്യ കേന്ദ്രം അധികൃതരുടെയും മുന്‍കൂട്ടിയുള്ള രേഖാമൂലമുളള അനുമതി നേടി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ നടത്താവൂ.
വിദേശങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും, ഹോട്ട്‌സ്‌പോട്ടില്‍ നിന്നും വരുന്നവരും നിര്‍ബന്ധമായും മതിയായ ദിവസം ക്വാറന്റൈനില്‍ കഴിയണം.

രോഗ സാധ്യതയുളളവരെല്ലാം കോവിഡ് ടെസ്റ്റ് നടത്തുകയും 45 വയസ്സിന് മുകളിലു ളളവര്‍ പ്രതിരോധ വാക്‌സിനേഷ നടത്തുകയും വേണം.
കളിസ്ഥലങ്ങളിലുള്ള എല്ലാ വിധ മത്സരങ്ങളും പരിശീലനങ്ങളും നിര്‍ത്തി വെക്കണം.
ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതു വാഹനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ രണ്ട് ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണം.

കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. സന്ദര്‍ശകരുടെ രജിസ്റ്റര്‍, സാനിറ്റൈസര്‍, സോപ്പ് വെള്ളം എന്നിവ നിര്‍ബന്ധമായും സ്ഥാപനങ്ങള്‍ കരുതണം.
കോവിസ് പ്രോട്ടോക്കോള്‍ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
പഞ്ചായത്തിലെ എല്ലാം പ്രദേശങ്ങളിലും അനൗണ്‍സ്‌മെന്റ് നടത്താന്‍ തീരുമാനിച്ചു.

പഞ്ചായത്ത് – വാര്‍ഡ് തല – ജാഗ്രതാ – നിരീക്ഷണ സമിതി യോഗം 22, 23 തീയ്യതികളില്‍ വിളിച്ചു ചേര്‍ക്കും. 25ന് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും ശൂചികരിക്കാനും തീരുമാനിച്ചു. യോഗത്തില്‍പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി, വൈസ് പ്രസിഡന്റ് ദാമോദരന്‍ പി, പഞ്ചായത്ത് സെക്രട്ടറിസനല്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിഷ, എസ് ഐ മൈക്കിള്‍ സെബാസ്റ്റ്യന്‍ അമ്പലത്തറ പോലീസ് സ്റ്റേഷന്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *