CLOSE

കോവിഡ് വ്യാപനം രൂക്ഷം; കള്ളാര്‍ പഞ്ചായത്തില്‍ ജാഗ്രത സമിതിയോഗം ചേര്‍ന്നു

രാജപുരം: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കള്ളാര്‍ പഞ്ചായത്ത്തല ജഗ്രത സമിതി യോഗം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്റെ അധ്യക്ഷതയില്‍ പഞ്ചായത്തില്‍ ചേര്‍ന്നു.

യോഗത്തിലെടുത്ത തീരുമാനങ്ങള്‍ 24/04/2021 തിയ്യതിക്കകം എല്ലാ വാര്‍ഡുകളിലും ജാഗ്രസമിതി യോഗങ്ങള്‍ പോലീസിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ചേരുന്നതിനും, കോവിഡ് 19, ഡെങ്കിപ്പനി എന്നിവയുടെ നിയന്ത്രണത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താനും തിരുമാനിച്ചു.

വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എ ടി എം കൗണ്ടറുകള്‍ തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങളിലും സാനിറ്റൈസര്‍ ഉപയോഗം നിര്‍ബന്ധമാക്കാനും, രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂളില്‍ CFLTC സജ്ജികരിക്കാനും, മാഷിന്റ പ്രവര്‍ത്തനം കുടുതല്‍ ശക്തിപ്പെടുത്താനും, ഒരോ വാര്‍ഡിലും ക്വാറന്റിനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ആഘോഷങ്ങളും, ഒത്തുചേരലുകളും പരമാവധി കുറവ് ആളുകളെ മാത്രം പങ്കെടുപ്പിച്ച് നടത്താനും തിരുമാനങ്ങള്‍ എടുത്തു.

യോഗത്തില്‍ ജനപ്രതിനിധികള്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ്, വ്യാപാരി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *