CLOSE

കോവിഡ്‌ കാല മുന്‍കരുതല്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം നല്‍കി പാലക്കുന്ന് റിയല്‍ ഫ്രണ്ട്‌സ്

പാലക്കുന്ന് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് രക്തം
ദൗര്‍ലഭ്യമാകുന്ന അവസ്ഥ മറികടക്കാന്‍ പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് ക്ലബ് അംഗങ്ങള്‍ രക്തദാനം നടത്തി. കോവിഡ് വാക്‌സിന്‍ കുത്തിവെച്ചവരില്‍ നിന്ന് തല്‍ക്കാലം രക്തമെടുക്കാന്‍ സാധ്യമല്ലാത്തതിനാല്‍ മുന്‍കരുതലായി അത് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കേരള ബ്ലഡ് ഡോനേര്‍ഴ്‌സ് കാസര്‍കോടില്‍ നിന്ന് പാലക്കുന്നിലെ റിയല്‍ ഫ്രണ്ട്സ് ക്ലബ്ബിനെ വിവരമറിയിച്ചത്. മനോജ്, ദാമോദരന്‍, ശൈലേഷ്, ലിപീഷ്, വിഘ്നേഷ്, വിജിത്, വിവേക് എന്നിവര്‍ രക്തം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *