CLOSE

ചെങ്കല്‍പ്പണ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

നീലേശ്വരം: ചെങ്കല്‍പ്പണ ജോലിക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.
കര്‍ണാടക – ഷിമോഗ സിരാള കൊപ്പ സ്വദേശി ശ്രീകാന്ത് (40) ആണ് മരിച്ചത്. കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ വട്ടക്കല്ല് തട്ടില്‍ ചെങ്കല്‍പ്പണിക്കായി കഴിഞ്ഞ ദിവസമാണ് നാട്ടില്‍ നിന്ന് എത്തിയത്. നാളെ പണിയാരംഭിക്കാനരിക്കുകയായിരുന്നു മരണം തട്ടിയെടുത്തത്. വൈകുന്നേരം ഉണ്ടായ ഇടിമിന്നല്‍ സമയത്ത് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് മിന്നലേല്‍ക്കുകയായിരുന്നു. ഉടനെ തന്നെ കൂടെയുണ്ടായിരുന്ന സഹോദരനും സഹ ജോലിക്കാരും ചേര്‍ന്ന് നീലേശ്വരം ആശുപത്രിയിലെത്തിച്ചുവെങ്കിലു മരിച്ചിരുന്നു.
നീലേശ്വരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *