CLOSE

റോഡ് നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനം ഇടിച്ച് തൊഴിലാളിയായ യുവാവ് മരിച്ചു

അഡൂര്‍: റോഡ് നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനം ഇടിച്ച് തൊഴിലാളിയായ യുവാവ് മരിച്ചു. അഡൂര്‍ പാണ്ടി പട്ടികജാതി കോളനിയിലെ ബാബുവിന്റെയും സുമതിയുടേയും മകന്‍ സുജിത് (26) ആണ് മരിച്ചത്. കാവുങ്കാല്‍-പള്ളഞ്ചി-ശങ്കരംപാടി കോണ്‍ക്രീറ്റ് നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സുജിത് ജോലി ചെയ്യുന്നതിനിടെ കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനം ദേഹത്ത് ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുജിത്തിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകായിയുരന്നു. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രുതി ഏക സഹോദരിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *