CLOSE

ഭിന്നശേഷി കുട്ടികള്‍ക്ക് ടെലി റിഹാബ് സംവിധാനം സംസ്ഥാനത്ത് ആദ്യമായി കാസര്‍ഗോഡ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ ഭിന്നശേഷികുട്ടികള്‍ക്കായി ടെലി റിഹാബിലിറ്റേഷനും ഓണ്‍ലൈന്‍ തെറാപ്പി സൗകര്യവും ഏര്‍പ്പെടുത്തി. കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികള്‍ക്ക് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഇന്നു മുതല്‍ ടെലി റിഹാബ് സംവിധാനം ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഒണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബാ മുംതാസ് അധ്യക്ഷത വഹിച്ചു. സാമുഹ്യ നീതി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജലജ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബിജു പി സ്വാഗതവും ടെലി റിഹാബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റീമ നന്ദിയും പറഞ്ഞു.
ഡിഡിഇ കെ വി പുഷ്പ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.രവീന്ദ്രന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ബിന്ദു സി എ, അക്കര ഫൗണ്ടേഷന്‍ പ്രതിനിധി ജിമി രാജ് എന്നിവര്‍,
ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യൂപേഷന്‍ തെറാപ്പിസ്റ്റ്, സൈക്കോളോജിസ്റ്റ്, സ്‌പെഷ്യല്‍ എജുക്കേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തി കുട്ടികളുടെ പരിമിതി, വയസ്സ്, ആവശ്യം എന്നിവ അടിസ്ഥാനപ്പെടുത്തി അടിസ്ഥാനപരമായി വീട്ടില്‍ ചെയ്യേണ്ട നിര്‍ദേശങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത് തുടര്‍ന്ന് അവര്‍ക്കാവശ്യമായ വര്‍ക്ക്ഷീറ്റ്, ഡെമോ വീഡിയോ, ഓണ്‍ലൈന്‍ തെറാപ്പി എന്നിവയും നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *