CLOSE

കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു

രാജപുരം: കോടോംബേളൂര്‍ പഞ്ചായത്തില്‍2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. ഗുണഭോക്താവിന് നല്‍കി കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അസിസ്റ്റന്റ് സെക്രട്ടറി ശങ്കരന്‍ കുട്ടി, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍. എസ്, ഒന്നാം വാര്‍ഡ് മെമ്പര്‍ കെ. എം കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *