CLOSE

കാസര്‍കോട്ടെ ഓക്സിജന്‍ പ്രതിസന്ധി; അഹമ്മദാബാദില്‍ നിന്നും ഓക്സിജന്‍ എത്തിക്കാന്‍ ശ്രമിക്കുന്നു; പരിഭ്രാന്തരാകരുതെന്ന് മന്ത്രി

കാസര്‍കോട്: കാസര്‍കോട്ടെ ഓക്സിജന്‍ പ്രതിസന്ധിക്ക് കാരണം മംഗളൂരുവില്‍ നിന്നുള്ള വിതരണം നിലച്ചതാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും അഹമ്മദാബാദില്‍ നിന്ന് ഓക്സിജന്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജന്‍ ചലഞ്ചിലൂടെ 160 ഓളം ഓക്സിജന്‍ സിലിണ്ടര്‍ കിട്ടി. ഓക്സിജന്‍ ദൗര്‍ലഭ്യം അതാത് സമയങ്ങളില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൃത്യമായി അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വളരെ പ്രയാസപ്പെട്ടാണെങ്കിലും ഓക്സിജന്‍ എത്തിക്കാനായി. ഇത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴുള്ള ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ കുറവാണ്. സിലിണ്ടറിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കിലാണ്. ജില്ലയിലെ 13 ലക്ഷം ജനസംഖ്യയില്‍ മൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *