CLOSE

പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വാക്‌സീന്‍ സെന്റര്‍ നാളെ മുതല്‍ രാജപുരം ഹോളി ഫാമിലി ഫോറോന പള്ളിയുടെ പാരീഷ് ഹാളില്‍ പ്രവര്‍ത്തിക്കും

രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വാക്‌സിന്‍ സെന്റര്‍ നാളെ (14/05/2021 വെള്ളി) മുതല്‍ രാജപുരം ഹോളിഫാമിലി ഫോറോന പള്ളിയുടെ പാരീഷ് ഹാളില്‍ (ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം) പ്രവര്‍ത്തിക്കും. ഒരേ സമയം താലൂക്കാശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പും, കോവിഡ് പരിശോധനയും നടക്കുമ്പോള്‍ വന്‍തിരക്ക് അനുഭവപ്പെടുന്നതുകൊണ്ടാണ് വാക്‌സിന്‍ സെന്റര്‍ രാജാപുരം പാരിഷ് ഹാളിലേക്ക് മാറ്റിയതെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.സി സുകു അറിയിച്ചു.

വാക്‌സിനേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന പാരിഷ്ഹാള്‍ കഴിഞ്ഞ ദിവസം കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി രേഖ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷോകുമാര്‍, കളളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സന്തോഷ് വി ചാക്കോ, കെ ഗോപി, പി ഗീത, പഞ്ചായത്തംഗങ്ങളായ ലീല, വനജ ഐത്തു, അജിത്ത് കുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *