CLOSE

കാളളാര്‍ ഗ്രാമപഞ്ചായത്തില്‍ 11, 12 വാര്‍ഡുകളില്‍ ഡെങ്കിപ്പനിക്കെതിരെ ഫോഗിങ്ങ് നടത്തി ജനപ്രതിനിധികളുടെ കരുതല്‍

രാജപുരം: ഡെങ്കിപ്പനിക്കെതിരെ ഫോഗിംങ്ങ്‌നടത്തിജനപ്രതിനിധികളുടെ കരുതല്‍.കോവിഡ്- 19 മഹാമാരി പിടിമുറിക്കിക്കൊണ്ടിരിക്കുന്ന വേളയില്‍ മലയോര മേഖലയില്‍ ഡെങ്കിപ്പനി വ്യാപനം കൂടുന്നത് ജനങ്ങളില്‍ ആശങ്കഉയര്‍ത്തിയിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലെ ഇടക്കടവ്, കരിന്ത്രം കല്ല് ഭാഗങ്ങളില്‍ ഡെങ്കിപ്പനി പകര്‍ത്തുന്ന കൊതുക് നശീകരണത്തിനായ് വാര്‍ഡ് മെംബര്‍മാരായ ബി.അജിത്കുമാര്‍, കെ.ഗോപി., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഫോഗിങ്ങ് നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *