CLOSE

കളളാര്‍ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കളളാര്‍ മണ്ഡലം കമ്മിറ്റി 8 വാഹനങ്ങള്‍ കളളാര്‍ പഞ്ചായത്തിന് കൈമാറി

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി 8 വാഹനങ്ങള്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്തിന് കൈമാറി. കള്ളാര്‍മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജി ചാരാത്ത് കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന് താക്കോല്‍ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്റ്റാന്റിംങ്ങ് കമിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ പി ഗീത, മെംബര്‍മാരായ വനജ ഐത്തു, ജോസ് പുതുശ്ശേരിക്കാല, മിനി, പഞ്ചായത്ത് സെക്രട്ടറി ജോസഫ് ചാക്കോ എന്നിവര്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *