CLOSE

ഇരു വൃക്കയും തകരാറിലായ കപ്പല്‍ ജീവനക്കാരന് സഹപ്രവര്‍ത്തകരുടെ കൈത്താങ്ങ്

പാലക്കുന്ന് : ഇരു വൃക്കയും തകരാറിലായ കപ്പല്‍ ജീവനക്കാരന് സഹപ്രവര്‍ത്തകരുടെ കൈത്താങ്ങ്.
പാലക്കുന്ന് ആറാട്ട്കടവിലെ ക്ഷീരകര്‍ഷകന്‍ സുകുമാരന്റെയും
ലീലയുടെയും മകനായ ശ്യാംകുമാറിന് (31) രണ്ട് വൃക്കകളും മാറ്റിവെക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മര്‍ച്ചന്റ് നേവി ജീവനക്കാരുടെ കൂട്ടായ്മയായ കാഞ്ഞങ്ങാട് സൈലേഴ്‌സ് ക്ലബ് സ്വരൂപ്പിച്ച ഒരു ലക്ഷം രൂപ പ്രസിഡന്റ് കെ.വി. അശോകന്‍, സെക്രട്ടറി സി. പ്രസന്നകുമാര്‍, ട്രഷറര്‍ കെ.വി. മണി, കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ ‘ന്യുസി’യുടെ നിര്‍വാഹക സമിതി അംഗം വി. സജിത്ത് എന്നിവര്‍ ആറാട്ട് കടവിലെ വീട്ടിലെത്തി ശ്യാംകുമാറിന് കൈമാറി. ചികിത്സക്കായി ഭീമാമായ തുക വേണ്ടി വരും. നാട്ടുകാര്‍ സഹായനിധി കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *