CLOSE

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാര വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ രാജപുരത്തും, പൂടംകല്ലിലും നില്‍പ്പ് സമരം നടത്തി

രാജപുരം:വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാര വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ രാജപുരത്തും, പൂടംകല്ലിലും നില്‍പ്പ് സമരം നടത്തി.രാജപുരത്ത് നടന്ന സമരം യൂണിറ്റ് പ്രസിഡണ്ട് പി.ടി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി എം.എം സൈമണ്‍ വൈസ് പ്രസിഡണ്ട് ജോബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. പൂടംകല്ലില്‍ നടന്ന നില്‍പ്പ്‌സമരത്തിന് ജില്ലാ കമ്മിറ്റി മെമ്പര്‍ സി ടി ലൂക്കോസ് യൂണിറ്റ് ജോ സെക്രട്ടറി മധു ശങ്കുപുഷ്പം, ട്രഷറര്‍ സുധാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *