CLOSE

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി 10 മള്‍ട്ടി പാരാ മോണിറ്റര്‍ ആരോഗ്യ വകുപ്പിന് കൈമാറി

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രാദേശിക വികസന സ്‌കീമില്‍നിന്ന് അനുവദിച്ച 7,03,520 രൂപയുടെ 10 മള്‍ട്ടി പാരാ മോണിറ്റര്‍ ആരോഗ്യ വകുപ്പിന് കൈമാറി. എം.പിയില്‍നിന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍. രാജന്‍ ഏറ്റുവാങ്ങി. രോഗികളുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ 24 മണിക്കൂറും നിരീക്ഷിക്കുന്ന മള്‍ട്ടിപരാമീറ്റര്‍ കോവിഡ് കാലയളവില്‍ ആശുപത്രികളില്‍ വളരെയധികം പ്രയോജനപ്പെടുമെന്ന് എംപി അറിയിച്ചു. ഇവ നീലേശ്വരം, തൃക്കരിപ്പൂര്‍, മംഗല്‍പാടി, ബേഡഡുക്ക, പനത്തടി താലൂക്ക് ആശുപത്രികളിലേക്കും പെരിയ, മുളിയാര്‍ സിഎച്ച് സികളിലേക്കും കൈമാറുമെന്ന് ഡി.എം.ഒ അറിയിച്ചു.
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കിയ 54,25,000 രൂപയില്‍നിന്ന് എന്‍ 95 മാസ്‌കുകള്‍, പിപിഇ കിറ്റ്, പ്രൊട്ടക്റ്റീവ് മാസ്‌കുകള്‍, പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് മെഷീന്‍ വിത്ത് കളര്‍ ടോപ്പ്ളര്‍, ഡിഫിബ്രി ലെറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, വെയ്ന്‍ ഡിറ്റക്ടിങ് ട്രാന്‍സിലുമിനേറ്റര്‍ തുടങ്ങിയവ നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.ടി. മനോജ്, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ഇ. രാജീവ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. സയന എന്നിവര്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *