CLOSE

അവസരങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നവര്‍ക്ക് പ്രചോദനമേകി കുടുംബശ്രീ ടോക് ഷോ

ജീവിത പ്രതിസന്ധികളില്‍ തളരാതെ, സംരഭകത്വത്തിലൂടെ അതിജീവിക്കാമെന്ന പാഠം പകര്‍ന്ന് കുടുംബശ്രീ ടോക് ഷോ. വിവിധ കാലഘട്ടങ്ങളില്‍ സംരഭങ്ങള്‍ തുടങ്ങിയ ശേഷം വെല്ലുവിളികളെ തരണം ചെയ്ത് വിജയം നേടിയ കുടുംബശ്രീ പ്രവര്‍ത്തകരാണ് ജില്ലാ മിഷന്റെ ടോക് ഷോയിലൂടെ പൊതുസമൂഹത്തോട് സംവദിക്കുന്നത്. ഇനിയും അവസരങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നവര്‍ക്ക് പ്രചോദനമേകുകയാണ് പരമ്പരയായി സംഘടിപ്പിക്കുന്ന അതിജീവനത്തിന്റെ കഥയെന്ന ടോക് ഷോ.
കോവിഡ് കാല പ്രതിസന്ധികളില്‍പ്പെട്ടു പോയ കുടുംബശ്രീ അംഗങ്ങള്‍, ബാലസഭാ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങി സമസ്ത മേഖലയിലെയും ആളുകള്‍ക്ക് സംരഭകത്വത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ചെടുത്താണ് ടോക് ഷോ. ലോക്ഡൗണ്‍ കാലത്ത് അവസരങ്ങളുടെ ജാലകം എന്ന ഓണ്‍ലൈന്‍ പരിപാടി കുടുംബശ്രീ നടത്തിയിരുന്നു. സംരംഭ മേഖലയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സൂക്ഷിക്കേണ്ട ലൈസന്‍സുകള്‍, വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതായിരുന്നു അവസരങ്ങളുടെ ജാലകമെന്ന പരിപാടി. വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ക്ലാസുകള്‍ക്ക് പിന്നാലെയാണ് സംരഭകരാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവര്‍ക്ക് പിന്തുണയേകാനായി അതിജീവനത്തിന്റെ കഥകള്‍ കൂടി പകര്‍ന്ന് കൊടുക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ കൂടിയുള്ള പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുക്കുന്നത്.
ഇതിനകം 35 സംരംഭകര്‍ തങ്ങളുടെ വിജയകഥ പറഞ്ഞു കഴിഞ്ഞു. തങ്ങള്‍ നേരിട്ട പ്രതിസന്ധികളും പ്രയാസങ്ങളും ദുഃഖങ്ങളും മറികടന്ന് പുഞ്ചിരിയുടെ നാളുകളിലേക്കുള്ള എത്തിയതിന്റെ നാള്‍വഴികള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അത് പുതുതായി ഈ മേഖലകളിലേക്ക് കടന്നു വരുന്നവരുടെ മുന്നോട്ടുപോക്കിന് പ്രചോദനമാകുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ വഴിയും സിഡിഎസ് മുഖേനയും ലഭിച്ച ആനുകൂല്യങ്ങളും മാനസിക പിന്തുണയുമാണ് സംരംഭ വിജയത്തിന്റെ അടിസ്ഥാനമെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംരംഭകര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *