CLOSE

നീലേശ്വരം എന്‍.കെ.ബാലകൃഷ്ണന്‍ സ്മാരക ഹോമിയോ ആശുപത്രിയില്‍ തൈറോയിഡ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു.

നീലേശ്വരം എന്‍.കെ.ബാലകൃഷ്ണന്‍ സ്മാരക ഹോമിയോ ആശുപത്രിയില്‍ തൈറോയിഡ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. തൈറോയിഡ് മൂലം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവരെ ചികിത്സിക്കാന്‍ നാഷണല്‍ ആയുഷ് മിഷന്‍ വഴി ഒരുക്കിയ പ്രത്യേക ക്ലിനിക്കാണ് പ്രവര്‍ത്തനം തുടങ്ങിയത്. നീലേശ്വരം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി.പി. ലത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഐ.ആര്‍. അശോക്കുമാര്‍ മുഖ്യാതിഥിയായി. ഡോ. കെ.സി. അജിത്കുമാര്‍ പദ്ധതി വിശദീകരിച്ചു. നഗരസഭാ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി. ഗൗരി, കൗണ്‍സിലര്‍മാരായ പി. ബിന്ദു, പി. ഭാര്‍ഗവി, കെ.വി. ദാമോദരന്‍, ബാബു മുത്തല എന്നിവര്‍ സംസാരിച്ചു. ഡോ. ആര്‍. സരളകുമാരി സ്വാഗതവും ഡോ. പി. രതീഷ് നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *