CLOSE

ഇന്ധനവില വര്‍ദ്ധനവിനെതിരെ സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍ഗോഡ്: ഇന്ധനവില വര്‍ദ്ധനവിനെതിരെ കാസര്‍ഗോഡ് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ 12ന് 4 മണിക്ക് നിര്‍ത്തിയിട്ട സ്വകാര്യബസുകള്‍ക്ക് മുന്‍പിലും വീടുകള്‍ക്ക് മുന്‍പിലും ബസുടമകള്‍ കുടുംബസമേതം നില്‍പ്പുസമരം നടത്തും.
14 മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 26 രൂപയിലധികമാണ് വര്‍ദ്ധിച്ചത്. ബസുകള്‍ക്ക് ഒരു ദിവസം 2500 രൂപയിലധികം ഇന്ധന ചിലവിനായ് അധികം ചിലവാക്കേണ്ടിവരും. ഒരു ലിറ്റര്‍ ഡീസലിന് 93 രൂപ നല്‍കികൊണ്ട് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ പോലും സര്‍വീസ് നടത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കിയും വര്‍ദ്ധിപ്പിച്ച ഇന്ധന നികുതി കുറച്ചും ബസ് വ്യവസായം സംരക്ഷിക്കാന്‍ ഉള്ള നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ചക്രസ്തംഭനം അടക്കമുള്ള സമരപരിപാടികളിലേക്ക് പോകേണ്ടി വരുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *