CLOSE

കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓണത്തിനൊരുമുറം പച്ചക്കറി വിത്ത് വിതരണോദ്ഘാടനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ അങ്കണത്തില്‍ വെച്ച് ഓണത്തിനൊരുമുറം പച്ചക്കറി വിത്ത് വിതരണത്തിന്റെയും, ഗ്രാമപഞ്ചായത്ത് ജനകീയയാസൂത്രണ പദ്ധതി പച്ചക്കറി വിത്ത് കിറ്റ് വിതരണത്തിന്റെയും വിതരണോദ്ഘാടനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഗ്രോബാഗ് വിതരണോദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിര്‍വ്വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുമ ഡി.എല്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, കോടോം-ബേളൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ, പഞ്ചായത്ത് അംഗം എന്‍ എസ് ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ ഹരിത സ്വാഗതവും, കൃഷി അസിസ്റ്റന്റ് വി വിജയന്‍ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *