CLOSE

ജൂണ്‍ – 19 രാഹുല്‍ ഗാന്ധിയുടെ ജന്മദിനം:പൂച്ചക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രോഗികളായവരുടെ കുടുംബത്തിന് കിറ്റ് നല്‍കി

പൂച്ചക്കാട് : കോവിഡ് -19 ന്റെ രണ്ടാം തരംഗവും അതിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ നേരിടുന്ന അസാധാരണമായ ബുദ്ധിമുട്ടും കണക്കിലെടുത്ത് രാഹുല്‍ജി ഈ വര്‍ഷം തന്റെ ജന്മദിനം ആഘോഷിക്കണ്ട എന്ന് അറിയിച്ച പശ്ചാതലത്തില്‍
ആഘോഷങ്ങള്‍ നടത്തരുതെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
പൂച്ചക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് അസുഖബാധിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍, മാസ്‌കുകള്‍ നല്‍കി. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് കിറ്റുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡണ്ട് സി.എച്ച് രാഘവന്‍, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് നിയോജക മണ്ഡലം ട്രഷറര്‍ മുഹാജിര്‍ പൂച്ചക്കാട്, മണ്ഡലം കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.കെ പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *