CLOSE

വായനാദിനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കി പ്രിയദര്‍ശിനി കല്ലിങ്കാല്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട് : കല്ലിങ്കാല്‍ ജി.എല്‍.പി സ്‌ക്കൂളിലെ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രിയദര്‍ശിനി കല്ലിങ്കാലിന്റെ നേതൃത്വത്തില്‍ വായനാദിനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലേക്ക് ചുവടു മാറുകയും ചെയ്യുമ്പോള്‍ പി.എന്‍ പണിക്കരുടെ ജന്മദിനമായ ജൂണ്‍ 19 വായനാ ദിനത്തില്‍ പ്രിയദര്‍ശിനി ക്ലബ്ബ് പ്രവര്‍ത്തകര്‍ നടത്തിയ ഈ പ്രവര്‍ത്തനം വളരെ മാതൃകാപരമാണ്. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുവാന്‍ അദ്ധ്യാപകര്‍ കഠിന പ്രയത്‌നം ചെയ്യുമ്പോള്‍ അവര്‍ക്ക് താങ്ങായി നാട്ടിലെ സംസ്‌ക്കാരിക കേന്ദ്രങ്ങള്‍ മാറണമെന്ന് സ്മാര്‍ട്ട് ഫോണ്‍ നല്‍കിക്കൊണ്ട് ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കോഡിനേറ്റര്‍ വി.വി നിഷാന്ത് ആവശ്യപ്പെട്ടു. കല്ലിങ്കാല്‍- ചിത്താരി പ്രദേശത്ത് കോവിഡ് മഹാമാരിയുടെ കാലത്ത് പ്രിയദര്‍ശിനി കല്ലിങ്കാല്‍ ഏറ്റെടുത്ത നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്ന് വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.വി രമേശന്‍ പറഞ്ഞു. ചടങ്ങില്‍ ക്ലബ്ബ് ഭാരവാഹികളായ ശശി കെ.സി, ഉദയകുമാര്‍ കെ.പി, ശശി വളപ്പില്‍, ഷിജുവി.വി,
സജേഷ് പൊയ്യക്കര, വിമല്‍, ജവഹര്‍ ബാല്‍ മഞ്ച് യുണിറ്റ് ഭാരവാഹികളായ
ധനുഷ് രാജ് കെ.പി, കുശല്‍ മല്ലിഗമാട് എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *