CLOSE

മലയാള ഭാഷയുടെ അപചയത്തെ ചെറുത്തു തോല്‍പ്പിക്കണം : സന്തോഷ് ഏച്ചിക്കാനം

പാലക്കുന്ന് : നശിച്ചു കൊണ്ടിരിക്കുന്ന പ്രാദേശികഭാഷകളുടെ കൂട്ടത്തില്‍ മലയാള ഭാഷ ഉള്‍പ്പെട്ടുപോകരുതെന്ന് പ്രശസ്ത കഥാകരന്‍ സന്തോഷ് ഏച്ചിക്കാനം. അതിനായ് ഭാഷയെ ഉപയോഗിക്കണം. എഴുത്തിലൂടെയും വായനയിലൂടെയും, സംസാരത്തിലൂടെയും മാത്രമേ നമുക്കതിന് സാധിക്കൂ.ബേക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വായനാദിനം ഓണ്‍ ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.എ. പ്രസിഡന്റ് കെ.വി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സി.എം. വിനയചന്ദ്രന്‍ വായനാദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ബഷീര്‍, ഡോ. റോയ്, പ്രധാനധ്യാപിക വി. തങ്കമണി, സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *