CLOSE

കാസര്‍കോട് പട്ള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാ പക്ഷാചരണത്തിന് തുടക്കം

കാസര്‍കോട് പട്ള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വായനാ പക്ഷാചരണം എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. ഭാഷ ഒരു രാഷ്ട്രത്തിന്റെ സംസ്‌ക്കാരത്തിന്റെ ശക്തിയും ജീവശ്വാസവുമാണെന്നും പ്രാദേശിക ഭാഷകളെ നിലനിര്‍ത്തേണ്ടത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉത്തരവാദിത്തമാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. കേരളത്തില്‍ അറിവിന്റെ സ്വാതന്ത്യസമരം നയിച്ച ആളായിരുന്നു പി.എന്‍ പണിക്കര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് എച്ച്.കെ.അബ്ദുള്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്‍മാന്‍ സി.എച്ച് അബൂബക്കര്‍, വികസന സമിതി ചെയര്‍മാന്‍ കെ.എം.സെയ്ദ്, സീനിയര്‍ അസിസ്റ്റന്റ് പി.ടി.ഉഷ, സ്റ്റാഫ് സെക്രട്ടറി യു.പ്രദീപ് കുമാര്‍, അധ്യാപകരായ എം.പി. അനിത, എ.രാധാമണി, ഒ.പി.നിയാസ്, മിസാജ് ജവ്ഹര്‍, വിദ്യാരംഗം കണ്‍വീനര്‍ രാമചന്ദ്രന്‍ വേട്ടറാഡി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പി.ആര്‍. പ്രദീപ് സ്വാഗതം പറഞ്ഞു. പക്ഷാചരണത്തിന്റെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍ പ്രമുഖരായ എഴുത്തുകാരും സാഹിത്യകാരന്മാരും വിദ്യാര്‍ത്ഥികള്‍ക്ക് വായനയുടെ സന്ദേശം പകര്‍ന്നു നല്‍കും. കാസര്‍കോട് ഡി.ഡി.ഇ. കെ.വി.പുഷ്പ, ഡി.ഇ.ഒ എന്‍.നന്ദികേശന്‍ എന്നീ വിദ്യാഭ്യാസ മേധാവികള്‍ക്കൊപ്പം കവികളായ മാധവന്‍ പുറച്ചേരി, നാലപ്പാടം പത്മനാഭന്‍ , രാധാകൃഷ്ണന്‍ പെരുമ്പള എന്നിവരും നോവലിസ്റ്റുകളായ ഡോ. സന്തോഷ് പനയാല്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയും എഴുത്തുകാരനുമായ ബാബു പെരിങ്ങേത്ത് , എഴുത്തുകാരായ റഹ്‌മാന്‍ തായലങ്ങാടി, എ.എസ്. മുഹമ്മദ് കുഞ്ഞി എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് വായനാ ദിന സന്ദേശം നല്‍കും .

Spread the love

Leave a Reply

Your email address will not be published. Required fields are marked *