CLOSE

പനത്തടി പഞ്ചായത്തില്‍ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി

പനത്തടി പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികളുടെ വസ്തുവില്‍ അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും സ്ഥല ഉടമകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി വെട്ടിമാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. വെട്ടി മാറ്റാത്ത വൃക്ഷങ്ങളോ ശിഖരങ്ങളോ വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായാല്‍ ദുരന്ത നിവാരണ നിയമ പ്രകാരം വസ്തു ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കും. യോഗത്തത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷയായി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി. ജയപ്രകാശ്, ഫോറസ്റ്റ് ഓഫീസര്‍ അനിലന്‍, വില്ലേജ് ഓഫീസര്‍ ജയകുമാര്‍ എ.എസ്, പഞ്ചായത്ത് സെക്രട്ടറി കെ.ബാലകൃഷ്ണന്‍ എന്നവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *