CLOSE

പ്രാദേശിക മാധ്യമ പ്രവര്‍ത്തക ക്ഷേമനിധി നടപ്പാക്കണം കെ.ജെ.യു തൃക്കരിപ്പൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍

തൃക്കരിപ്പൂര്‍ : കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ തൃക്കരിപ്പൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂരില്‍ നടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗങ്ങളായ സുരേഷ് കൂക്കള്‍, രവീന്ദ്രന്‍ കൊട്ടോടി എന്നിവര്‍ സംസാരിച്ചു.പ്രാദേശിക മാധ്യമ പ്രവര്‍ത്തക ക്ഷേമനിധി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.ടി ഷാഹുല്‍ ഹമീദില്‍ നിന്നും യു.കെ ദിനേശന്‍ മെമ്പര്‍ഷിപ് ഫോറം ഏറ്റുവാങ്ങി.ഭാരവാഹികള്‍ : വി. ടി ശാഹുല്‍ ഹമീദ് -ചന്ദ്രിക (പ്രസിഡന്റ്)ഉദിനൂര്‍ സുകുമാരന്‍ -കേരള കൗമുദി, ഷരീഫ് കൂലേരി-സുപ്രഭാതം (വൈസ് പ്രസിഡന്റ്), പി.മഷൂദ്-ദേശാഭിമാനി (സെക്രട്ടറി), യു.കെ ദിനേശന്‍ -വീക്ഷണം(ജോയിന്റ് സെക്രട്ടറി),പി.പ്രസാദ് -ടിസിഎന്‍ ചാനല്‍(ട്രഷറര്‍), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി.വി ചന്ദ്രദാസ് (മലയാള മനോരമ), കെ.വി സുധാകരന്‍(ജന്മഭൂമി), രാഹുല്‍ ഉദിനൂര്‍ (ടിസിഎന്‍ ചാനല്‍), ഷാക്കിര്‍ എ.ജി.സി (ടിസിഎന്‍ ചാനല്‍) എന്നിവരെ തെരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *