CLOSE

കാലവര്‍ഷകെടുതിയില്‍ വീട് നഷ്ടപ്പെട്ട ചെറുകാനത്തെ സജിതയുടെ വീട് ബി ജെ പി നേതാക്കള്‍ സന്ദര്‍ശിച്ചു

ഒരു വര്‍ഷം മുന്നേ സ്വന്തമായൊരു വീടിന് വേണ്ടി അപേക്ഷ കൊടുത്തിട്ടും, ഗ്രാമ സഭയില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടും ഭരിക്കുന്നവര്‍ ഒരു നടപടിയും ഇത്രയും കാലമായി സ്വീകരിച്ചിരുന്നില്ല. ഈ മഴയ്ക്ക് മുന്‍പ് സജിതയ്ക്ക് അര്‍ഹതപ്പെട്ട വീട് ഗവണ്‍മെന്റ് നിര്‍മ്മിച്ച് കൊടുത്തിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥയില്‍ ആകുമായിരുന്നില്ല.

സ്വന്തമായി ഒരു വീട് എന്നത് ഈ രാജ്യത്ത് ജിവിക്കുന്ന ജനങ്ങളുടെ അവകാശമാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും, അത് ഒരു ഗവണ്‍മെന്റിന്റെയും ഔധാര്യമല്ല. പൗരന്റെ അവകാശം തന്നെയാണ്. അപേക്ഷ സമര്‍പ്പിച്ച് ഇത്രയും നാളായിട്ടും അത് അനുവദിച്ച് കൊടുക്കാത്തത് ഗവണ്‍മെന്റിന്റെ കഴിവുകേട് തന്നെയാണ്.

പരാതി കിട്ടിയതിന് ശേഷം ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് വരികയും ആ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെയൊരു അവസ്ഥ വരുമായിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന് വീണതിന് ശേഷമാണ് അധികാര സ്ഥാനത്തുള്ള പലരും അവിടെ വരാനും, രാഷ്ട്രീയ മുതലുപ്പ് നടത്താനും, കാര്യങ്ങള്‍ അന്വേഷിക്കാനും തയ്യാറായത്.

ബി ജെ പി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ്, യുവമോര്‍ച്ച ജില്ല സെക്രട്ടറി സാഗര്‍ ചാത്തമത്ത്, ബിജെപി മണ്ഡലം ട്രഷറര്‍ രാധാകഷ്ണന്‍, ബി ജെ പി നീലേശ്വരം മുന്‍സിപ്പല്‍ സെക്രട്ടറി പി. മോഹനന്‍, ബി ജെ പി ജില്ലാ കമ്മറ്റി അംഗം ശശിധരന്‍ ചെറുകാനം എന്നിവരാണ് വീട് സന്ദര്‍ശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *