CLOSE

കാസറഗോഡ് ജില്ല സെക്യൂരിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സഹകരണസംഘം, വിദ്യാതാരംഗിണി മൊബൈല്‍ ഫോണ്‍ പലിശ രഹിത വായ്പ പദ്ധതിക്ക് തുടക്കമായി

കാഞ്ഞങ്ങാട്: കൊറോണ പ്രതിസന്ധിമൂലം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ ആയതോടെ വിദ്യാര്‍ത്ഥികള്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം പ്രയാസം നേരിടുകയാണ്. ഇവരെ സഹായിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിദ്യാതരംഗിണി പദ്ധതിപ്രകാരം കാസര്‍ഗോഡ് ജില്ലാ സെക്യൂരിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പലിശ രഹിത മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട്ട് നടന്നു.

സെക്യൂരിറ്റി സൊസൈറ്റി പ്രസിഡണ്ട് എ. ദാമോദരന്റെ അധ്യക്ഷതയില്‍ ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ കെ. രാജഗോപാലന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹനന്മയ്ക്കായി സംഘം ഏറ്റെടുത്തു നടത്തുന്ന ഇത്തരം പ്രവര്‍ത്തികളെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘം സെക്രട്ടറി ഷൈല ജയരാജ് സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *