CLOSE

തളര്‍വാതം ബാധിച്ച് കിടപ്പിലായ വയോധികനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: തളര്‍വാതം ബാധിച്ച് കിടപ്പിലായ വയോധികനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മടിവയല്‍ സ്വദേശി കുഞ്ഞമ്പു(75)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ താടിയിലും കഴുത്തിലും മുറിവേറ്റതിന്റെ പാടുകളും വീടിന്റെ ചുവരുകളിലും വാതിലിലും രക്തക്കറകളും കണ്ടെത്തി. കഴിഞ്ഞ രണ്ടുമാസമായി തളര്‍വാതം വന്ന് കിടപ്പിലായിരുന്നു കുഞ്ഞമ്പു. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ചന്തേര പൊലീസ് അന്വേഷണം തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *