CLOSE

മുളിയാര്‍ സി എച്ച് സി ലെ അനാസ്ഥകള്‍ക്കെതിരെ പ്രതിഷേധധര്‍ണയുമായി യൂത്ത് കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം കമ്മിറ്റി

ബോവിക്കാനം: മുളിയാര്‍ സി എച്ച് സിലെ അനാസ്ഥകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. കോവിഡ് വ്യാപനം സങ്കീര്‍ണമായ ഈ സമയത്ത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ അടച്ചുപൂട്ടല്‍, ജീവനകാരുടെ ഭാഗത്തു നിന്നുള്ള നിസ്സഹരണവും അപമാര്യാദയായ പെരുമാറ്റവും, വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ നിയന്ത്രണമില്ലായ്മ മൂലമുള്ള തിരക്ക്, ആര്‍ ടി പി സി ആര്‍ ടെസ്റ്റ് കേന്ദ്രങ്ങളിലെ ജീവനകാരുടെ അലംഭാവം തുടങ്ങിയ ജനദ്രോഹപരമായ നടപടികള്‍ക്കെതിരെയാണ് ധര്‍ണ സങ്കടിപ്പിച്ചത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഉള്ള സി എച്ച് സി ല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല എന്ന പരാതിയും വ്യാപകമായി ഉണ്ട്.

പ്രതിഷേധ ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീഷ് പാത്തനടുക്കത്തിന്റെ അധ്യക്ഷതയില്‍ മുളിയാര്‍ മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ശ്രീ ബി സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. അശ്വിന്‍ കാനത്തൂര്‍ സ്വാഗതവും ജിതിന്‍ പാണൂര്‍ നന്ദിയും പറഞ്ഞു. സുശാന്ത് പാട്ടിക്കൊച്ചി, മര്‍ഷൂക് കോളോട്ട്, ഭവിന്‍രാജ് മുണ്ടക്കൈ, യാസര്‍ പൊവ്വല്‍, അശ്വിന്‍ തീയടുക്കം, നിഖില്‍ കണ്ണന്‍, സന്ദീപ് പയോലം, ശബരിനാഥ് കോടോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ഇനിയും ഈ പ്രവണത തുടരുകയാണെങ്കില്‍ ശക്തമായ രീതിയില്‍ പ്രക്ഷോഭ പരിപാടികള്‍ സങ്കടിപ്പിക്കാന്‍ ഒരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *