CLOSE

വിഷന്‍ ആന്‍ഡ് മിഷന്‍: ജില്ലയിലെ എം.എല്‍.എമാരുമായി റവന്യൂ മന്ത്രി കൂടിക്കാഴ്ച നടത്തി

റവന്യൂ വകുപ്പിന്റെ വിഷന്‍ ആന്‍ഡ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ ജില്ലയിലെ എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, അഡ്വ.സി ച്ച് കുഞ്ഞമ്പു , എ.കെ.എം അഷ്‌റഫ് , എന്‍ എ നെല്ലിക്കുന്ന് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ കളക്ടര്‍ ഭണ്ഡാരി ആര്‍.സ്വാഗത് രണ്‍വീര്‍ ചന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് എം.എല്‍.എ മാര്‍ തങ്ങളുടെ മണ്ഡലങ്ങളിലെ റവന്യൂ – ഭവന നിര്‍മാണ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചുo അവയുടെ പുരോഗതി, പുതിയതായി ആരംഭിക്കേണ്ട പദ്ധതികള്‍ എന്നിവ സംബന്ധിച്ച് സംസാരിച്ചു.

എം.എല്‍.എമാര്‍ക്ക് പുറമെ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി, ലാന്റ് റവന്യു കമ്മീഷ്ണര്‍, ജില്ലാ കളക്ടര്‍ കളക്ടര്‍ ഭണ്ഡാരി ആര്‍.സ്വാഗത് രണ്‍വീര്‍ ചന്ദ്, സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ആര്‍ ഡി ഒ അതുല്‍ എസ് നാഥ് ഡപ്യൂട്ടി കളക്ടര്‍ ( എല്‍ ആര്‍ ) ‘ കെ.രവികുമാര്‍എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *