CLOSE

തളര്‍ന്നുകിടക്കുന്ന വയോധികനെ കഴുത്ത് ഞെരിച്ചു കൊന്നു; ഭാര്യയടക്കമുള്ളവര്‍ കസ്റ്റഡിയില്‍

ചെറുവത്തൂര്‍: ആശുപത്രിയിലെത്തിച്ച വയോധികന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. വീട്ടില്‍ വെച്ച് വയോകനെ ഭാര്യയടക്കമുള്ളവര്‍ കഴുത്ത് ഞെരിച്ച് കൊല്ലുക്യായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്ബു (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ജാനകിയുള്‍പ്പെടെ മൂന്ന് പേരെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലക്ക് നേതൃത്വം നല്‍കിയവര്‍ തന്നെ മൃതദേഹം ഫ്രീസറില്‍ വെക്കുന്നതിന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തില്‍ രക്തക്കറയും കഴുത്തിലെ പാടും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചന്തേര പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലക്ക് നേതൃത്വം നല്‍കിയവര്‍ തന്നെ മൃതദേഹം ഫ്രീസറില്‍ വെക്കുന്നതിന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തില്‍ രക്തക്കറയും കഴുത്തിലെ പാടും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചന്തേര പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ദുരൂഹത കണ്ടതിനെ തുടര്‍ന്ന് മൃതദേഹം കണ്ണൂര്‍ ഗവ. പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

പക്ഷാഘാതം പിടിപ്പെട്ടു വര്‍ഷങ്ങളായി കിടപ്പിലായിരുന്ന കുഞ്ഞമ്ബു രണ്ട് തവണ കോവിഡ് പോസറ്റീവായിരുന്നു. അസുഖ ബാധിതനായ ഇയാളെ പരിചരിക്കുന്നതിനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡി.വൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

ബുധനാഴ്ച രാത്രി ഒരു മണിയോടെ മൂന്ന് പേര്‍ വാഹനത്തില്‍ മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റതെന്നാണ് ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം പരിയാരത്തേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത്. ഇതോടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. മക്കള്‍: പ്രജീഷ്, പ്രജിത. മരുമക്കള്‍: ശ്രീഷ്മ, സുജീഷ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *