CLOSE

ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കട്ടരാമന് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് മരിച്ച കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ശ്രീറാം നേരിട്ട് ഹാജരായി. കേസില്‍ കുറ്റപത്രം വായിച്ചു കേട്ടു. ഇതേ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസിലെ രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ ഫവ ഫിറോസും കോടതിയില്‍ ഹാജരായിരുന്നു. ഫവയുടെ പേരിലുള്ള വാഹനമായിരുന്നു അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്നത്. വിചാരണക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് വേണ്ടിയായിരുന്നു ക്രിമിനല്‍ നടപടിക്രമത്തിലെ 209-ാം വകുപ്പ് പ്രകാരം പ്രതികളോട് നേരിട്ട ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *