CLOSE

‘എന്റെ കട’ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ 30 കോടിയുടെ തട്ടിപ്പ്;

തിരുവനന്തപുരം: ‘എന്റെ കട’ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ 35 പേരില്‍നിന്നു 30 കോടി രൂപയോളം രൂപയാണ് സംഘം തട്ടിയെടുത്തത്. ഒരു പഞ്ചായത്തില്‍ ഒന്ന് എന്ന കണക്കില്‍ കേരളത്തില്‍ എല്ലായിടത്തും ‘എന്റെ കട’ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

കേസിലെ മറ്റു നാലു പ്രതികളായ സാബു കുമാര്‍, കിഷോര്‍ കുമാര്‍, സഹര്‍ഷ്, അശോക് കുമാര്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഒരാളില്‍നിന്നും 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ പ്രതികള്‍ തട്ടിയെടുത്തു. എസ്പി ദേവമനോഹര്‍, ഡിവൈഎസ്പി വി.റോയ്, എസ്ഐമാരായ നിസാറുദ്ദീന്‍, പ്രസന്നകുമാരന്‍ നായര്‍, എഎസ്ഐ മനോജ്, എസ്സിപിഒ ലിനു, സിപിഒ പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് നെറ്റ് വര്‍ക്കിങ് മാതൃകയില്‍ ‘എന്റെ കട’ നടത്തിയ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് റീട്ടെയില്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (സിസില്‍) ആയിരുന്നു. സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം മൊത്തവിതരണക്കാരാണ് കബളിപ്പിക്കപ്പെട്ടത്.

ഔട്ട്‌ലെറ്റ് ഉടമകള്‍ സാധനങ്ങളുടെ തുക മൊത്തവിതരണക്കാരന് നേരിട്ട് നല്‍കാന്‍ കമ്ബനി അനുവദിച്ചില്ല. പകരം ഔട്ട്‌ലെറ്റ് ഉടമകള്‍ കമ്ബനിയില്‍ കൊണ്ടുപോയി പണം അടച്ചു. ഈ തുക വിതരണക്കാര്‍ക്ക് നല്‍കാതെയായിരുന്നു തട്ടിപ്പ്.

മൊത്തവിതരണക്കാര്‍ക്ക് പരമാവധി രണ്ടുതവണയാണ് പണം നല്‍കിയത്. മൂന്നാംതവണ പണം നല്‍കിയില്ല. ഇതിനു പിന്നാലെയാണ് പണം നഷ്ടപ്പെട്ടവര്‍ പൊലീസിനെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *