CLOSE

മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുഴല്‍പ്പണവുമായി രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസോ ജ്ഞാനദേവ്, അമോല്‍ എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്.

പെരിന്തല്‍മണ്ണ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഗിയര്‍ ലിവറിനോട് ചേര്‍ന്ന് നിര്‍മ്മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചത്. രണ്ട് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. അന്തര്‍സംസ്ഥാന പണമിടപാട് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇരുവരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *