CLOSE

വട്ടിയൂര്‍ക്കാവിലെ പോസ്റ്റര്‍ വില്‍പ്പന: വട്ടിയൂര്‍ക്കാവില്‍ ചിലര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് സംശയം; സംഭവം പ്രത്യേക സമിതി അന്വേഷിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ വില്‍ക്കപ്പെട്ടത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏതെങ്കിലും നേതാക്കന്മാര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണം ജോണ്‍സണ്‍ എബ്രഹാമിന്റെ നേതൃത്യത്തിലുള്ള സമിതി പോസ്റ്റര്‍ കച്ചവടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നും വട്ടിയൂര്‍ക്കാവില്‍ ചിലര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് മികച്ച വിജയമുണ്ടാകും. കണ്ണൂര്‍ കൊലപാതകത്തിലെ രണ്ടാം പ്രതി മരിച്ചതില്‍ ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *