CLOSE

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം : ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് വേനല്‍ ശക്തിപ്രാപിച്ചതോടെ രോഗങ്ങള്‍ കൂടാന്‍ ഉള്ള സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. ശുദ്ധജല ദൗര്‍ലഭ്യം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വേനല്‍ കൂടുന്നതോടെ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ കൂടാനും സാധ്യതയുണ്ട്.

പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്കരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ ശുദ്ധജലം മാത്രം കുടിക്കുക. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *