CLOSE

പാലക്കാട് ഇ ശ്രീധരന്‍ മുന്നില്‍; മെട്രോമാന് മികച്ച ലീഡ്

പാലക്കാട് എന്‍ ഡി ഇ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ മുന്നില്‍. 98 വോട്ടുകള്‍കള്‍ക്കാണ് മെട്രോമാന്‍ ലീഡ് ചെയ്യുന്നത്. ബാലുശേരിയില്‍ യുഡിഎഫ് സ്ഥാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പിന്നില്‍. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 80 വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് മുന്നിലുള്ളത്. മേഴ്‌സിക്കുട്ടിയമ്മ ഇത്തവണ തോല്‍ക്കുമെന്നായിരുന്നു ചാനല്‍ സര്‍വേകളില്‍ പറഞ്ഞിരുന്നത്. എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. 73 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ 98 വോട്ടുകള്‍ക്ക് മുന്നിലാണ്. പാലാ മണ്ഡലത്തില്‍ ജോസ് കെ. മാണി ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, യുഡിഎഫ് 55 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. നേമത്ത് മാത്രമാണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്.

ജയവും തോല്‍വിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിര്‍ണയിക്കും. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് മുന്നില്‍. പൂഞ്ഞാറില്‍ എല്‍ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങല്‍ എല്‍ ഡി എഫിന് ലീഡ്. കോഴിക്കോട് നോര്‍ത്തില്‍ എല്‍ ഡൈ ഫൈന് ലീഡ്. കരുനാഗപ്പള്ളിയില്‍ യു ഡി എഫ് മുന്നില്‍.

ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.

957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 ഹാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും. മലപ്പുറവും കന്യാകുമാരിയും നാല് ലോക്സഭാമണ്ഡലത്തിലും ഒമ്ബത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *