CLOSE

കഞ്ചാവ് കേസിലെ പ്രതി വൈദ്യുത തൂണില്‍ കയറി ആത്മഹത്യ ചെയ്തു

എറണാകുളം: കഞ്ചാവ് കേസിലെ പ്രതി വൈദ്യുത തൂണില്‍ കയറി ആത്മഹത്യ ചെയ്തു. കൊച്ചിയില്‍ പിടിയിലായ പാലക്കാട് സ്വദേശി രഞ്ജിത്താണ് പൊലീസിന്റെ കയ്യില്‍ നിന്നും കുതറി ഓടി വൈദ്യുത തുണിലേക്ക് വലിഞ്ഞു കയറി ആത്മഹത്യ ചെയ്തത്. കൊച്ചി അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപത്താണ് ദാരുണമായ സംഭവം നടന്നത്.

കസ്റ്റഡിയിലെടുത്ത പ്രതിയുമായി പൊലീസ് മഹസര്‍ തയ്യാറാക്കുന്നതിനിടെ ഇയാള്‍ രക്ഷപെട്ട് ഓടുകയായിരുന്നു. പിന്നാലെ പൊലീസ് ഓടിയതോടെ വൈദ്യുത പോസ്റ്റിലേക്ക് കയറുകയായിരുന്നു. പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പൊലീസും നാട്ടുകാരും നോക്കി നില്‍ക്കെ ഇയാള്‍ വൈദ്യുതി പ്രവഹിക്കുന്ന കമ്ബിയില്‍ കിടക്കുകയായിരുന്നു. ഫയര്‍ഫേഴ്സെത്തി താഴെ ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളില്‍ നിന്നും മൂന്ന് കിലേ കഞ്ചാവ് പിടിച്ചെടുത്തുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ജാമ്യം ലഭിക്കില്ലന്ന ഭയത്താലാണ് പ്രതി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *