CLOSE

വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ കൂടി കേരളത്തിലെത്തും

വാക്‌സീന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി നാല് ലക്ഷം ഡോസ് വാക്‌സീന്‍ കൂടി ഇന്ന് രാത്രിയെത്തിക്കും. എഴുപത്തയ്യായിരം ഡോസ് വാക്‌സീന്‍ രാവിലെയെത്തി. 18 കഴിഞ്ഞവരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

കൊവിഷീല്‍ഡ് വാക്‌സീന്‍ 4 ലക്ഷം ഡോസ് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. നാളെ എറണാകുളം, കോഴിക്കോട് റീജിയണുകളിലേയ്ക്ക് വാക്‌സീന്‍ വിതരണം ചെയ്യും. കൊവാക്‌സിന്‍ 75000 ഡോസ് രാവിലെയെത്തി. നാളെ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ടു ലക്ഷമായി സ്റ്റോക്ക് ചുരുങ്ങിയതോടെ പല ജില്ലകളിലും പരിമിതമായ കേന്ദ്രങ്ങളിലാണ് ഇന്ന് കുത്തിവയ്പുണ്ടായിരുന്നത്.

വാക്‌സീന്‍ ക്ഷാമം കാരണം വളരെക്കുറച്ച് സമയം മാത്രമാണ് രജിസ്‌ട്രേഷനായി കൊവിന്‍ പോര്‍ട്ടല്‍ തുറന്നു കൊടുക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്‌ളോട്ടുകള്‍ തീരുന്നതോടെ പലര്‍ക്കും ജിസ്റ്റര്‍ ചെയ്യാനാകുന്നില്ല. സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ കാര്യമായ പരാതികളില്ലാതെ മുമ്പോട്ടു പോകുന്നുണ്ട്. അതേസമയം 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ എപ്പോള്‍ തുടങ്ങാനാകുമെന്ന് വ്യക്തതയില്ല. കേന്ദ്ര നിര്‍ദേശം കിട്ടിയിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *