CLOSE

ബോളാണെന്ന് കരുതി കളിക്കാനെടുത്തു; കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പരിക്ക്

കണ്ണൂര്‍: ബോംബ് സ്ഫോടനത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പരിക്ക്. കണ്ണൂരില്‍ ഇരിട്ടിക്കടുത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. ഒന്നര വയസും അഞ്ചു വയസുമുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കിട്ടിയ ഐസ്‌ക്രീം ബോംബ് പൊട്ടിയാണ് പരിക്കേറ്റത്.

സഹോദരങ്ങളായ മുഹമ്മദ് അമീന്‍, മുഹമ്മദ് റദീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഐസ്‌ക്രീം ബോള്‍ ലഭിച്ച കുട്ടികള്‍ വീട്ടിലെത്തി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. അഞ്ചു വയസുകാരനായ മുഹമ്മദ് അമീന്റെ പരിക്ക് ഗുരുതരമാണ്. നിലവില്‍ അമീന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *