CLOSE

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം മെയ് ആദ്യ ആഴ്ച വിതരണം ചെയ്യും; 100.59 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഏപ്രില്‍ മാസത്തെ ശമ്പളം ഈ ആഴ്ച വിതരണം ചെയ്യും. ശമ്പള ഇനത്തിലേക്കുള്ള 100.59 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. 2021 ഏപ്രില്‍ മാസത്തെ ശമ്പളവും ആദ്യ ഘട്ട കോവിഡ് സമയത്ത് 2020 ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും മാറ്റി വെച്ച ആറ് ദിവസത്തെ ശമ്പളവും കൂടെ ചേര്‍ത്താണ് സര്‍ക്കാര്‍ 100.59 കോടി രൂപ അനുവദിച്ചത്.

അതേസമയം സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുന്നതിന് ഇടയിലും കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വ്വീസുകളും രാത്രികാല സര്‍വ്വീസുകളും തുടരുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സര്‍വ്വീസുകള്‍ എപ്പോഴും നിലനിര്‍ത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് ആവശ്യമെങ്കില്‍ കോവിഡ് മാറുന്ന നിലയക്ക് 70% ആയി ഉയര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേയ് 15 മുതല്‍ കര്‍ഫ്യൂ ഒഴിവാക്കുന്ന മുറയ്ക്ക് സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *