CLOSE

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ നൂറനാട് സ്വദേശി ബാബുകുട്ടന്‍ ആണ് പിടിയിലായത്. പത്തനംതിട്ട ചിറ്റാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഒളിവില്‍ കഴിഞ്ഞ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മലപ്പുറത്ത് ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇയാള്‍ ചിറ്റാറില്‍ എത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഗുരുവായുര്‍ – പുനലൂര്‍ പാസഞ്ചറില്‍ വെച്ച് യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. മുളന്തുരുത്തിയില്‍നിന്ന് ട്രെയിനില്‍ കയറിയ യുവതിയെ പ്രതി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം യുവതി ട്രെയിനില്‍നിന്ന് ചാടി.

നേരത്തെ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാബുക്കുട്ടന്‍ മാര്‍ച്ച് 12നാണ് പൂജപ്പുര സബ്ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *