CLOSE

സ്വന്തം വൈദ്യുതി വാഹനം ചാര്‍ജ് ചെയ്യാന്‍ വീട്ടിലെ കണക്ഷനില്‍ നിന്നുതന്നെ വൈദ്യുതി എടുക്കാം

സ്വന്തം വൈദ്യുതി വാഹനം ചാര്‍ജ് ചെയ്യാന്‍ വീട്ടിലെ കണക്ഷനില്‍ നിന്നുതന്നെ വൈദ്യുതി എടുക്കാം.
പ്രത്യേക കണക്ഷന്റെ ആവശ്യമില്ല. ഗാര്‍ഹിക താരിഫില്‍ തന്നെയായിരിക്കും വൈദ്യുതി ചാര്‍ജ് കണക്കാക്കുക.

ഓഫീസുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന കാപ്റ്റീവ് ചാര്‍ജിംഗ് സ്റ്റേഷനുകളിലും നിലവിലുള്ള കണക്ഷനില്‍ നിന്നുതന്നെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ വൈദ്യുത വാഹന ചാര്‍ജിംഗിനായി പ്രത്യേക താരിഫ് നിര്‍ണ്ണയിച്ചു നല്‍കുന്നതുവരെ ഇത്തരമിടങ്ങളില്‍ നിലവിലുള്ള താരിഫില്‍ത്തന്നെ ചാര്‍ജിംഗിനായി വൈദ്യുതി ഉപയോഗിക്കാം.

ചാര്‍ജിംഗ് സംവിധാനങ്ങള്‍ക്കായി അഡിഷണല്‍ ലോഡ് വേണ്ടിവന്നാല്‍ നിലവിലെ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 – സെക്ഷന്‍90പ്രകാരം കണക്ഷനില്‍ വ്യത്യാസമോ പരിഷ്‌ക്കരണമോ വരുത്താവുന്നതാണ്.

പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് അതതു കാലത്ത് സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചു നല്‍കുന്ന താരിഫില്‍ ( നിലവില്‍ 5 രൂപ/യൂണിറ്റ്) വൈദ്യുതി നല്‍കുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *