CLOSE

എഴുപത്തൊന്നുകാരിക്ക് ജനിച്ച കുഞ്ഞിന് 45ാം ദിവസം ദാരുണാന്ത്യം

ആലപ്പുഴ; എഴുപത്തൊന്നാം വയസില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് റിട്ടയേഡ് അധ്യാപികയായ സുധര്‍മ വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. കണ്‍നിറയെ കാണുന്നതിന് മുന്‍പേ കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. ജനിച്ച് 45ാം ദിവസമാണ് മകളുടെ അപ്രതീക്ഷിത വിയോ?ഗം.

പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണത്തിന് കാരണമായത്. തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 18നാണ് രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടില്‍ കൊണ്ടുവന്നു. സുധര്‍മയും ഭര്‍ത്താവ് റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചു. കുഞ്ഞിന്റെ തൂക്കം കൂടി കൂടുതല്‍ ആരോ?ഗ്യവതിയായതിന്റെ സന്തോഷത്തിനിടെയാണ് അപ്രതീക്ഷിത വിയോ?ഗം. ഒന്നര വര്‍ഷം മുന്‍പ് 35 വയസ്സുള്ള ഇവരുടെ മകന്‍ സുജിത് സൗദിയില്‍ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധര്‍മയും സുരേന്ദ്രനും ആഗ്രഹിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *