CLOSE

അഞ്ചാംതവണയും ജയിച്ചുവന്ന ഞാന്‍ മന്ത്രിസ്ഥാനത്തിന് അര്‍ഹന്‍; പിണറായിക്ക് കത്ത് നല്‍കാനൊരുങ്ങി കോവൂര്‍ കുഞ്ഞുമോന്‍

കൊല്ലം: കേരളം ഇടത് മുന്നണി തരംഗമാകുമ്പോള്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍. ഇടത് മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കുഞ്ഞുമോന്‍ അറിയിച്ചു. അഞ്ച് ടേം തുടര്‍ച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോന്‍ പറയുന്നത്. ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോന്‍ ആവശ്യപ്പെടുന്നു. തന്നെ മന്ത്രിയാക്കുന്നത് ആര്‍ എസ് പി അണികളെ ഇടതുമുന്നണിയിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് അവകാശവാദം.

എന്നാല്‍ ആര്‍എസ്പിയുടെ യുവനേതാവായി പാര്‍ട്ടിയുടെ ഉറച്ച കോട്ടയില്‍ നിന്ന് എംല്‍എയായ കുഞ്ഞുമോന്‍ പക്ഷേ പാര്‍ട്ടി മുന്നണി വിട്ടപ്പോള്‍ ഇടത്പക്ഷത്ത് തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നിട്ടും കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ട് പോകാതെ കാക്കാന്‍ കുഞ്ഞുമോനായി. ഇത്തവണ 2790 വോട്ടിനാണ് ആര്‍എസ്പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോന്‍ പരാജയപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *