CLOSE

ജെസിബിയുടെ ടയര്‍ ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ജെസിബിയുടെ ടയര്‍ ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. മുക്കം ചെറുവാടി കണ്ടാംപറമ്പില്‍ കൊന്നാലത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

എന്നാല്‍ ജെസിബി.ഡ്രൈവറായ പിതാവ് വീടിന്റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയര്‍. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. അല്‍പസമയത്തിന് ശേഷം ഭക്ഷണം നല്‍കാന്‍ തിരക്കിയപ്പോയാണ്, വീട്ടുകാര്‍ അപകടം കണ്ടത്. ഉടന്‍ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: ബുഷ്‌റ കൂളിമാട്. സഹോദരങ്ങള്‍: ആയിശ ഫൈഹ, മുഹമ്മദ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *