CLOSE

മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടി ; തിരുവനന്തപുരം ജില്ലാ കളക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി കളക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കി.

ബില്ല് അടയ്ക്കാത്തതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം വിട്ടുനല്‍കാതിരുന്ന സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തരം പ്രവൃത്തികള്‍ മനുഷ്യത്വരഹിതമായ അനീതിയാണെന്നും സ്വകാര്യ ആശുപത്രികള്‍ ചുമത്തുന്ന ബില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവില്ലെന്നും കളക്ടര്‍ പറഞ്ഞു. രോഗിയുടെ അവസ്ഥയെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും ബോധ്യപ്പെടുത്തേണ്ടത് ആശുപത്രിയുടെ തന്നെ ഉത്തരവാദിത്തമാണെന്നും കളക്ടര്‍ വ്യക്തമാക്കി.

കൊവിഡ് ചികിത്സയ്ക്കിടെ മരിച്ച 46കാരന്റെ മൃതദേഹം നാലര ലക്ഷത്തോളം രൂപ അടയ്ക്കാത്തതിന്റെ പേരില്‍ തടഞ്ഞുവച്ച കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *