CLOSE

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പെരുന്നാള്‍ ആഘോഷം

കോഴിക്കോട്: സംഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്.ഈ അവസരത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കള്‍ മാസ്‌ക് ധരിക്കാതെ ബീച്ചില്‍ ഒത്തുകൂടുകയായിരുന്നു. സ്ഥലത്ത് പോലീസ് എത്തിയതോടെ ഇവര്‍ ഓടിരക്ഷപെട്ടു.

നേരത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് പരിശോധന കര്‍ശനമാണെന്നും പുറത്തിറങ്ങരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാരും വ്യക്തമാക്കുന്നു. സമീപവാസികളായ ചെറുപ്പാക്കാരാണ് പെരുന്നാള്‍ ആഘോഷിക്കാന്‍ ബീച്ചിലെത്തിയത്. ഇവരുടെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് ബീച്ചില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടതോടെ കൂടുതല്‍ പൊലീസിനെ ബീച്ച് മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുകൂടിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *