CLOSE

ഓണ്‍ലൈന്‍ പഠനം ; വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി നല്‍കണമെന്ന് എന്‍ എസ് എല്‍

കോഴിക്കോട് : ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി നല്‍കണമെന്ന് നാഷനല്‍ സ്റ്റുഡന്റ് ലീഗ് (എന്‍ എസ് എല്‍) സംസ്ഥാന കമിറ്റി ആവശ്യപ്പെട്ടു. അതേസമയം പുതിയ അധ്യായന വര്‍ഷം തുടങ്ങിയതോടെ ഓണ്‍ലൈന്‍ പഠനം എല്ലാ കുട്ടികള്‍ക്കും ലഭിക്കാത്ത സാഹചര്യമുണ്ടായി . ഒരു വീട്ടില്‍ തന്നെ ഒന്നിലധികം വിദ്യാര്‍ത്ഥികള്‍ ഉണ്ടാകുമ്പോള്‍ നിലവില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ നല്‍കുന്ന ഡാറ്റാ സൗജന്യം തികയാതെ വരികയാണ്. ഇത്തരം വീടുകളില്‍ ഓണ്‍ലൈന്‍ പഠനം നഷ്ടമാവുകയാണ് .

ഈ പാശ്ചാത്തലത്തില്‍ കെ ഫോണ്‍ പദ്ധതിയിലൂടെയോ, മറ്റു പദ്ധതികളിലൂടെയോ പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായും മറ്റു കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണമെന്നും എന്‍ എസ് എല്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *